kpsta

പാലക്കാട്: എയ്ഡഡ് സ്‌കൂളിൽ നിയമിക്കപ്പെട്ട അദ്ധ്യാപകർക്ക് നിയമന അംഗീകാരം ഉടൻ നൽകണമെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എയ്ഡഡ് സർക്കാർ വ്യത്യാസമില്ലാതെ എല്ലാ പ്രീ പ്രൈമറി ജീവനക്കാർക്കും സേവന വേതന വ്യവസ്ഥ അനുവദിക്കുക, അന്യായമായ ഹയർസെക്കൻഡറി അദ്ധ്യാപക സ്ഥലം മാറ്റം പിൻവലിക്കുക, ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സോഷ്യൽ ഓഡിറ്റ് ഉടൻ പിൻവലിക്കുക എന്നിവ നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രതിനിധിസമ്മേളനം വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. റവന്യൂ ജില്ലാ പ്രസിഡന്റ് ഷാജി എസ്‌.തെക്കേതിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് എം.സലാഹുദ്ദീൻ, സീനിയർ വൈസ് പ്രസിഡന്റ് എം.ഷാജു, വൈസ് പ്രസിഡന്റ് എൻ.ജയപ്രകാശ്, സംസ്ഥാന സെക്രട്ടറി ബി.സുനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കെ.അബ്ബാസ്, എം.ശശികുമാർ, നസീർ ഹുസൈൻ, എം.ശ്രീകല, കെ.ആർ.ലക്ഷ്മി നാരായണൻ എന്നിവർ പങ്കെടുത്തു.