inogration

ചിറ്റൂർ: ചിറ്റൂർ ഗവ. കോളേജിലെ 1975 ബാച്ചിലെ വിദ്യാർത്ഥികളുടെ സംഗമം 'ഗൃഹാതുരം 75' നടത്തി. കോളേജ് മഹാത്മാഗാന്ധി ഹാളിൽ നടന്ന പരിപാടി വ്യവസായിയും കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയുമായ അഡ്വ. പി.ജയപാലമേനോൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. വി.കെ.അനുരാധ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോളേജിലെ മുപ്പതോളം വിദ്യാർത്ഥികൾക്കുള്ള അലുമിനിയുടെ സ്‌കോളർഷിപ് വിതരണവും നടന്നു. 200 പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ അനുഭവം പങ്കുവയ്ക്കൽ, കലാപരിപാടികൾ എന്നിവ നടന്നു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.കെ.ബേബി, വാർഷിക പരിപാടി കോ- ഓർഡിനേറ്റർ ഡോ. പി.മുരുകൻ, ഗൃഹാതുരം പരിപാടി കൺവീനർ സി.ഡി.രാമഭദ്രൻ, രവീന്ദ്രനാഥ മേനോൻ, ജയദേവൻ കരിമ്പത്ത്, ഗിരിജാ വല്ലഭൻ, വി.ബാലസുബ്രഹ്മണ്യൻ, ഡോ. ടി.പി.സുദീപ്, റിച്ചാർഡ് സ്‌കറിയ, ഡോ. സുഷാചന്ദ്രൻ എന്നിവർ പങ്കെടുത്തു.