chitoor-college
ചിറ്റൂർ ഗവ. കോളേജിൽ നടന്ന വനിത ദിനാചരണം കോളേജ് പ്രിൻസിപ്പൽ ഡോ. വി.കെ.അനുരാധ ഉദ്ഘാടനം ചെയ്യുന്നു.

ചി​റ്റൂ​ർ​:​ ​വ​നി​താ​ദി​ന​ത്തി​ൽ​ ​ചി​റ്റൂ​ർ​ ​ഗ​വ.​ ​കോ​ളേ​ജ്,​ ​കെ.​എ​സ്.​ഡ​ബ്ല്യു.​ഡി.​സി​ ​വു​മ​ൺ​ ​സെ​ല്ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വ​നി​ത​ ​സം​രം​ഭ​ക​ ​സം​വാ​ദം​ ​ന​ട​ത്തി.​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​ ​വി.​കെ.​അ​നു​രാ​ധ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​എ​ഴു​ത്തു​കാ​രി​യും​ ​അ​ദ്ധ്യാ​പി​ക​യു​മാ​യ​ ​ഡോ.​ ​എ​ച്ച്.​എ​ൻ.​ഷി​നു​ജ​മോ​ൾ​ ​ച​ർ​ച്ച​ക​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി. ശ്രീ​ ​സ​ത്യ​സാ​യ് ​ഇ.​എം.​എ​സ് ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​ദീ​പ​ ​ജ​യ​പ്ര​കാ​ശ്,​ ​തി​ള​ക്കം​ ​ബ്രൈ​ഡ​ൽ​ ​സ്റ്റു​ഡി​യോ​ ​സ്ഥാ​പ​ക​ ​അ​മു​ദ​ ​സു​കു​മാ​ർ,​ ​കോ​ളേ​ജി​ലെ​ ​മൂ​ന്നാം​വ​ർ​ഷ​ ​ബി.​കോം​ ​വി​ദ്യാ​ർ​ത്ഥി​നി​ ​കെ.​സം​ഷീ​ന,​ ​ഈ​സി​ ​മൂ​വ് ​ഫി​റ്റ്‌​ന​സ് ​സെ​ന്റ​ർ​ ​ഉ​ട​മ​ ​സി.​സ്‌​നേ​ഹ​ല​ത,​ ​ലി​സ് ​ക്രി​യേ​ഷ​ൻ​ ​സ്ഥാ​പ​ക​ ​ലി​സ​ ​ചാ​ക്കോ​ ​എ​ന്നി​വ​ർ​ ​​സം​വ​ദി​ച്ചു.​