
അലനല്ലൂർ: വനിതാദിനത്തോടനുബന്ധിച്ച് അലനല്ലൂർ ജവഹർ ഗ്രാമോദയം വായനശാലയുടെ ആഭിമുഖ്യത്തിൽ വനിതാ സ്‌നേഹ സംഗമം നടത്തി. പരിപാടി കോട്ടോപ്പാടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികുമാർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ജയൻ അദ്ധ്യക്ഷത വഹിച്ചു. കല്ലടി അബ്ദു ഹാജി ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക മുഖ്യപ്രഭാഷണം നടത്തി. സുചിത്ര, സജിത, രേഷ്മ, എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. കൃഷ്ണ കുമാരൻ, ഗിരീഷ്, രാജു കുമാർ, സുരേഷ്, സൗമ്യ, സുശീല എന്നിവർ പങ്കെടുത്തു.