railway

ഷൊർണൂർ: ട്രെയിനിൽ നിന്ന് 345 ബോട്ടിൽ മദ്യം ഷൊർണൂർ റെയിൽവേ സംരക്ഷണസേന പിടികൂടി. 16345 നേത്രാവതി എക്സ്‌പ്രസ് ട്രെയിനിൽ നിന്നാണ് പ്രതികൾ ഉപേക്ഷിച്ച മദ്യം പിടികൂടിയത്. കരിയർ ബാഗ്, ട്രോളി ബാഗ് എന്നിവയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. പിടികൂടിയ മദ്യത്തിന് 2,25,000 രൂപ വില വരും. ആർ.പി.എഫ് സബ്ബ് ഇൻസ്‌പെക്ടർ ഹരികുമാർ, വി.ബാലകൃഷ്ണൻ, എ.എസ്.ഐ രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മദ്യം കണ്ടെത്തിയത്. മദ്യം പട്ടാമ്പി എക്സൈസിന് കൈമാറിയതായി ആർ.പി.എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.