
വാളയാർ: മലബാർ സിമന്റ്സ് എംപ്ലോയീസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനാചരണം സംഘടിപ്പിച്ചു. സെന്റ് സെബാസ്റ്റ്യൻ സ്‌കൂൾ അദ്ധ്യാപിക ഹരിപ്രിയ വർമ്മ ഉദ്ഘാടനം ചെയ്തു. ആർ.ശ്രീകല അദ്ധ്യക്ഷത വഹിച്ചു. മലബാർ സിമന്റ്സ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഒ.വനജം, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് തല നേതൃസമിതി കൺവീനർ എസ്.ജയകുമാർ, ലൈബ്രറി സെക്രട്ടറി ബിഥുൻകുമാർ, പ്രജിത്ത് തോട്ടത്തിൽ, പി.എസ്.ബഷീർ, ഷീജ ജോയ്, ജ്യോതി ദിവാകർ, വി.വിനീത എന്നിവർ പങ്കെടുത്തു. തുടർന്ന് വനിതകളുടെ കലാപരിപാടികളും നടന്നു.