
പാലക്കാട്: മലമ്പുഴ ധോണി ലീഡ് കോളേജിലെ വിദ്യാർത്ഥികൾ വനിതാദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ അവതരിപ്പിച്ചു. വനിതാശിശു വികസന വകുപ്പിന്റെ കീഴിൽ സിവിൽ സ്‌റ്റേഷനിൽ സംഘടിപ്പിച്ച ഫ്ളാഷ് മോബിൽ കോളേജ് വിദ്യാർത്ഥികളും പങ്കെടുത്തു. തുടർന്ന് ഒലവക്കോട് റെയിൽവേ സ്റ്റേഷന് മുന്നിലും വിദ്യാർത്ഥികൾ തെരുവ് നാടകം അവതരിപ്പിച്ചു. 12 വിദ്യാർത്ഥികളാണ് തെരുവ് നാടകത്തിൽ പങ്കെടുത്തത്. സ്ത്രീകൾ സമൂഹത്തിൽ അനുഭവിച്ചു വരുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നാടകം. കോളേജിലെ റോട്ടറി, ജെ.സി.ഐ തുടങ്ങിയ ക്ലബ്ബുകളിലെ വിദ്യാർത്ഥികൾ പരിപാടിക്ക് നേതൃത്വം നൽകി.