pooram

കടമ്പഴിപ്പുറം: വായില്ല്യാംകുന്ന് ക്ഷേത്രത്തിലെ പൂരപുറപ്പാട് ഭക്തി സാന്ദ്രമായി. ക്ഷേത്രത്തിൽ രാവിലെ ഗണപതിഹോമം, ഉഷപൂജ, ശ്രീഭൂതബലി എന്നിവ നടന്നു. വിശേഷാൽ പൂജകൾക്ക് പുറമെ ദിവസേന ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, ആറാട്ട് എഴുന്നെള്ളിപ്പ്, കളംപാട്ട് എന്നിവ ഉണ്ടാകും. ഇന്ന് രാത്രി നൃത്തനൃത്യങ്ങൾ, നാളെ രാത്രി ഇരട്ട തായമ്പക, 13ന് രാത്രി മോഹിനിയാട്ടം, തിരുവാതിരക്കളി, 14ന് ചെറിയ ആറാട്ട് ദിനത്തിൽ രാത്രി കല്ലൂർ ഉണ്ണികൃഷ്ണനും സംഘവും നയിക്കുന്ന പഞ്ചാരിമേളം, 15ന് വലിയ ആറാട്ട് ദിനത്തിൽ രാത്രി കാവ്യസന്ധ്യ, നാറണത്ത് ഭ്രാന്തൻ കവിതാലപനം എന്നിവ നടക്കും. 16ന് പൂരം ആഘോഷിക്കും. നാലുദേശങ്ങളിൽ നിന്നും പകൽ പൂരം എഴുന്നെള്ളിപ്പ്, യാത്രാ ബലി ആറാട്ട് കൊടിയിറക്കം, ആറാടി കുടിവെയ്ക്കൽ എന്നിവ ഉണ്ടാകും.