
മണ്ണാർക്കാട്: ഗുപ്തൻ സേവന സമാജം (ജി.എസ്.എസ്) പെരിമ്പടാരി യൂണിറ്റിൽ പതിനാലാം വാർഷികാഘോഷം നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് രാമചന്ദ്രഗുപ്തൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ടി.രവി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് സെക്രട്ടറി പി.ആർ.രാജീവൻ, സംസ്ഥാന രക്ഷാധികാരി ഗോപിനാഥ ഗുപ്തൻ, മേഖല സെക്രട്ടറി നാരായണൻ കുട്ടി ഗുപ്തൻ, യൂണിറ്റ് വൈസ് പ്രസിഡന്റ് കൃഷ്ണദാസ് കൃപ, യൂണിറ്റ് സെക്രട്ടറി ജയൻ മണ്ണാട്ടിൽ, സജീഷ് ഗുപ്തൻ, കൃഷ്ണദാസ് കുന്നിയാരത്ത് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.