
മണ്ണാർക്കാട്: കോട്ടോപ്പാടം ഗൈഡൻസ് ആൻഡ് അസിസ്റ്റന്റ്സ് ടീം ഫോർ എംപവറിംഗ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളുടെ സംഗമവും ടെസ്റ്റ് സിരീസുകളിൽ മികവ് പ്രകടിപ്പിച്ചവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കോട്ടോപ്പാടം കെ.എ.എച്ച് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന സംഗമം സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ എ.അബൂബക്കർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ഹമീദ് കൊമ്പത്ത് അദ്ധ്യക്ഷനായി. അസീസ് കോട്ടോപ്പാടം, കെ.ടി.അബ്ദുള്ള, എം.മുഹമ്മദലി മിഷ്‌കാത്തി, ബഷീർ അമ്പാഴക്കോട്, തുടങ്ങിയവർ സംസാരിച്ചു. ജംഷാദ് കരുവാരകുണ്ട്, പി.ഷമീം എന്നിവർ പരിശീലന ക്ലാസ് നയിച്ചു.