muslim-league

മണ്ണാർക്കാട്: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ 74-ാം സ്ഥാപക ദിനം കൊമ്പം ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്നാണ് സ്ഥാപക ദിനാചരണം 13-ാം തിയതിയിലേക്ക് മാറ്റിയത്. എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.നാസർ കൊമ്പത്ത് ഹരിത പതാക ഉയർത്തി. മുസ്ലിം ലീഗ് ശാഖാ പ്രസിഡന്റ് അക്കര മുഹമ്മദ് അദ്ധ്യക്ഷനായി. നിയോജക മണ്ഡലം സെക്രട്ടറി ഹമീദ് കൊമ്പത്ത്,ശാഖാ ജനറൽ സെക്രട്ടറി സി.ടി.ഹൈദർ, ട്രഷറർ കോഴിശ്ശേരി അബ്ദുള്ള, എം.എസ്.എഫ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എ.മുഹമ്മദ് ഉനൈസ് തുടങ്ങിയവർ സംബന്ധിച്ചു.