anusmaranam

പാലക്കാട്: ലോക മനുഷ്യരിൽ സ്വാധീനം ചെലുത്തിയ സമരമായിരുന്നു ഉപ്പ് സത്യാഗ്രഹമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പ്രൊഫ.കെ.എ.തുളസി പറഞ്ഞു. കെ.പി.സി.സി ഗാന്ധിദർശൻ സമിതി പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദണ്ഡിയാത്ര അനുസ്മരണ പരിപാടി അകത്തേത്തറ ശബരി ആശ്രമത്തിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.
ഗാന്ധിദർശൻ സമിതി സംസ്ഥാന സെക്രട്ടറി ബൈജു വടക്കുംപുറം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റും മുൻമന്ത്രിയുമായ വി.സി.കബീർ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. സർവ്വോദയ കേന്ദ്രം ഡയറക്ടർ പുതുശ്ശേരി ശ്രീനിവാസൻ, തങ്കമണി ടീച്ചർ, മുണ്ടൂർ രാജൻ, എ.കെ.രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

കെ.പി.സി.സി ഗാന്ധിദർശൻ സമിതി പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദണ്ഡിയാത്ര അനുസ്മരണ പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി പ്രൊഫ.കെ.എ.തുളസി ഉദ്ഘാടനം ചെയുന്നു