building

ശ്രീകൃഷ്ണപുരം: പൂക്കോട്ടുകാളികാവ് ഭഗവതി ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങൾ നൽകുന്ന 34 സെന്റ് കരഭൂമിയുടെ ആധാരം ഏറ്റുവാങ്ങലും ക്ഷേത്രത്തിൽ പുതുതായി നിർമ്മിക്കുന്ന ഓഫീസ് കെട്ടിട നിർമ്മാണോദ്ഘാടനവും മന്ത്രി കെ.രാധകൃഷ്ണൻ നിർവഹിച്ചു. കെ.പ്രേംകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരിപ്പാട് ദീപ പ്രോജ്ജ്വലനം നടത്തി. എം.പി.സുബ്രമണ്യൻ നമ്പൂതിരി, എക്സിക്യുട്ടീവ് ഓഫീസർ ശശികാന്ത്. കെ, ട്രസ്റ്റീ ബോർഡ് ചെയർമാൻ അശോക് കുമാർ, ബോർഡ് അംഗങ്ങളായ ടി.പങ്കജാക്ഷൻ, കെ.ജയദേവ്, രതീഷ്.സി, പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ.പി, വാർഡ് മെമ്പർ വിജയകുമാരി. പി. കെ, വള്ളൂർ രാമകൃഷ്ണൻ സംസാരിച്ചു.