
ശ്രീകൃഷ്ണപുരം: കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റത്തോടെ തുടക്കമായി. തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകൾ നടന്നത്. കലവറ നിറയ്ക്കൽ, ഇരട്ടകേളി നൃത്തനൃത്യങ്ങൾ, രാമചാക്യാരുടെ ചാക്യാർകൂത്ത്, തായമ്പക എന്നിവ നടന്നു. ഇന്ന് ചാക്യാർകൂത്ത്, കഥകളി, തായമ്പക എന്നിവ നടക്കും. നാളെ ചാക്യാർകൂത്ത്, കൈ കൊട്ടിക്കളി, തായമ്പക, 17ന് ഓട്ടൻതുള്ളൽ, ഭക്തിഗാനസുധ, തായമ്പക,18ന് ഓട്ടൻതുള്ളൽ, ഉത്സവബലി, സംഗീത സമന്വയം, ഇരട്ട തായമ്പക, 19ന് പള്ളിവേട്ട, മോഹിനിയാട്ടം എന്നിവ നടക്കും. 20ന് ആറാട്ട് ദിനത്തിൽ ചെമ്പൈ സംഗീതോത്സവം, ആറാട്ട് പുറപ്പാട്, പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ തിരിച്ചെഴുന്നെള്ളിപ്പ് എന്നിവ നടക്കും. ദിവസേന ശ്രീഭൂതബലി, കാഴ്ചശീവേലി, സേവ, തീയ്യാട്ട്, കളംപാട്ട് എന്നിവയുണ്ടാകും.