
പാലക്കാട്: തുടർച്ചയായി 40 ഡിഗ്രിക്കു മുകളിൽ കത്തിനിന്ന ചൂടിന് അല്പം ആശ്വാസം. 39 ഡിഗ്രിയാണ് ഇന്നലെ ജില്ലയിൽ രേഖപ്പെടുത്തിയ ഉയർന്ന ചൂട്. മുണ്ടൂർ ഐ.ആർ.ടി.സിയിലാണ് കൂടിയ ചൂട് 39 ഡിഗ്രി രേഖപ്പെടുത്തിയത്. കുറഞ്ഞ ചൂട് 25 ഡിഗ്രിയും ആർദ്രത 33 ശതമാനവും രേഖപ്പെടുത്തി. മലമ്പുഴ ഡാം പ്രദേശത്ത് 37.2 ഡിഗ്രിയാണ് ഇന്നലെ ഉയർന്ന ചൂട്. കുറഞ്ഞത് 24.7 ഡിഗ്രിയും ആർദ്രത 37 ശതമാനവും രേഖപ്പെടുത്തി. പട്ടാമ്പി മേഖലയിലും ചൂടിന് കുറവുണ്ട്. 36.4 ഡിഗ്രിയാണ് ഇന്നലത്തെ കൂടിയ ചൂട്. കുറവ് 23.8 ഡിഗ്രിയും ആർദ്രത രാവിലെ 95 ശതമാനവും വൈകീട്ട് 40 ശതമാനവും രേഖപ്പെടുത്തി.