
കൊല്ലങ്കോട്: കൊമ്പ് വാദ്യകലാകാരൻ പല്ലാവൂർ പഴൂരെ വീട്ടിൽ ബാലൻ നായർ (75) നിര്യാതനായി. തൃശൂർ പൂരം, നെന്മാറ വല്ലങ്ങി വേല, കാവശ്ശേരി പൂരം, കുനിശ്ശേരി കുമ്മാട്ടി തുടങ്ങിയ ആഘോഷങ്ങൾക്ക് നിത്യസാന്നിദ്ധ്യമായിരുന്നു. സഹോദരങ്ങൾ: പാറുകുട്ടി അമ്മ, ചന്ദ്രിക, പരേതരായ അമ്മുകുട്ടി, പൊന്നൻ.