
പട്ടാമ്പി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന സ്ത്രീശക്തി കലാജാഥയ്ക്ക് പട്ടാമ്പി നഗരസഭയിൽ സ്വീകരണം നൽകി. സ്വീകരണ യോഗം നഗരസഭ ചെയർപേഴ്സൺ ഒ.ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ടി.പി.ഷാജി അദ്ധ്യക്ഷത വഹിച്ചു. സ്ത്രീധനത്തിനും സ്ത്രീകൾക്കെതിരെയുമുള്ള അതിക്രമങ്ങൾക്കുമെതിരെ സ്ത്രീപക്ഷ നവകേരളം എന്ന ആശയത്തിൽ കുടുംബശ്രീ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് കലാജാഥ പര്യടനം.
കുടുംബശ്രീയുടെ നാടക സംഘമായ രംഗശ്രീ സംഘത്തിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച കലാജാഥയിൽ കരിവെള്ളൂർ മുരളി, ശ്രീജ ആറങ്ങോട്ടുകര, സുധി ദേവയാനി, റഫീഖ് മംഗലശ്ശേരി എന്നിവരുടെ നാടകങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷരായ പി.വിജയകുമാർ, പി.കെ.കവിത, കെ.ടി.റുഖിയ, എൻ.രാജൻ, പി.ആനന്ദവല്ലി, സി.ഡി.എസ് ചെയർപേഴ്സൺ പി.ഗീത, നഗരസഭ സെക്രട്ടറി ഇ.നാസിം എന്നിവർ പങ്കെടുത്തു.