
മണ്ണാർക്കാട്: അരകുർശ്ശി ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിലെ വലിയാറാട്ട് ഭക്തിസാന്ദ്രമായി. ഗജരാജൻ ചിറക്കൽ കാളിദാസൻ തിടമ്പേറ്റിയ വലയാറാട്ടിൽ ഏഴ് ഗജവീരൻമാർ അണി നിരന്നു. രാവിലെ മുതൽ ഭഗവതിയെ തൊഴുതു വണങ്ങാൻ വിശ്വാസികളുടെ പ്രവാഹമായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ മുറ തെറ്റാതെയായിരുന്നു ചടങ്ങുകൾ.
ആറാട്ടിന് ശേഷം കുന്തിപ്പുഴയുടെ തീരത്ത് നടന്ന പ്രശസ്തമായ കഞ്ഞിപ്പാർച്ച ചടങ്ങിൽ പതിനായിരങ്ങൾ പങ്കെടുത്തു. പൂരത്തിന്റെ അവസാന ദിനമായ ഇന്ന് ചെട്ടി വേല ആഘോഷിക്കും.കൊവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് നഗരത്തിലൂടെയുള്ള ദേശവേല ഒഴിവാക്കി ചടങ്ങുകൾ മാത്രമായാണ് ചെട്ടിവേല നടക്കുക.