
തൃത്താല: അദ്ധ്യാപനത്തിൽ 75 വർഷം പിന്നിടുന്ന പി.കൃഷ്ണനുണ്ണി നായരെക്കുറിച്ചുള്ള ഡോക്യൂമെന്ററി പ്രകാശനം ചെയ്തു. 1949 ൽ മലമക്കാവ് യു.പി സ്‌കൂളിൽ പ്രധാനാധ്യാപകനായി ജോലിയിൽ പ്രവേശിച്ച കൃഷ്ണനുണ്ണി നായർ 97ാം വയസിലും തൃത്താലയിൽ പത്താംക്ലാസ് കുട്ടികൾക്ക് ഇംഗ്ലീഷും ഹിന്ദിയും ട്യൂഷൻ നൽകി കൊണ്ടിരിക്കുകയാണ്. കൃഷ്ണനുണ്ണി നായരുടെ ജീവിതാനുഭവങ്ങളും ഉപദേശങ്ങളും കോർത്തിണക്കി നിർമ്മിച്ച ഹ്രസ്വ ചിത്രം തൃത്താല മുൻ എം.എൽ.എ വി.ടി.ബൽറാം മോഹന ഗൗഡ മുംബയ്ക്ക് നൽകി പ്രകാശനം ചെയ്തു. തൃത്താല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീനിവാസൻ, ഗംഗാധരൻ വൈദ്യർ, ഡോ ഹുറൈർ കുട്ടി, കോട്ടക്കൽ ഗോപി ആശാൻ, മോഹൻ ഉളനാട്ട് എന്നിവർ പങ്കെടുത്തു.