holi

ചിറ്റൂർ: ചിറ്റൂർ ഗവ. കോളേജിൽ ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോളി ആഘോഷിച്ചു. പരിപാടിയോടനുബന്ധിച്ച് സ്ത്രീ ശാക്തീകരണം വിഷയമായി രംഗോലികളൊരുക്കി. പത്തോളം സംഘങ്ങൾ രംഗോലി മത്സരത്തിൽ പങ്കെടുത്തു. കൂടാതെ ടൂത്ത് ബ്രഷ് പെയിന്റിംഗ്, മെഹന്ദി ഡിസൈനിംഗ്, ഉപന്യാസ മത്സരം എന്നിവയും സംഘടിപ്പിച്ചു. വകുപ്പ് മേധാവി ഡോ. എച്ച്.എൻ.ഷെനുജമോൾ, ഡോ. ഷാൽബി മോഹനൻ, കെ.ഇർഷാന, എ.അൻഷിഫ്, കെ.അർച്ചന, ജി.നന്ദന, എസ്.പ്രിയങ്ക, ആർ.നന്ദന എന്നിവർ നേതൃത്വം നൽകി.