
അലനല്ലൂർ: പന്തുകൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിച്ച് ഇന്ത്യൻ ബുക്ക് ഒഫ് റക്കാർഡിൽ ഇടംനേടിയ നഫിലിനെ ഡി.വൈ.എഫ്.ഐ ഉപ്പുകുളം യൂണിറ്റ് ആദരിച്ചു. ഡി.വൈ.എഫ്.ഐ എടത്തനാട്ടുകര മേഖല പ്രസിഡന്റ് അമീൻ മഠത്തൊടി, ഒന്നാം വാർഡ് മെമ്പർ നൈസി ബെന്നി എന്നിവർ ചേർന്ന് മൊമന്റോ നൽകി. സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.ജയകൃഷ്ണൻ, ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി അംഗങ്ങളായ സി.എം.ജിനു, കെ.ഗഫൂർ, പി.സുരേഷ്, പി.എം.അബൂബക്കർ, തുടങ്ങിയവർ പങ്കെടുത്തു.