
മണ്ണാർക്കാട്: കാരാകുർശ്ശി എൻ.സി.പി മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ നിർവഹിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് വിട്ടുവീഴ്ചാ മനോഭാവത്തോടെ രാജ്യത്തെ ഇടതു മതേതര ജനാധിപത്യകക്ഷികളുമായി സഹകരിച്ചുപോകാൻ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കല്ലടി ഹംസകുട്ടി അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.രാജന് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. എ.രാമസ്വാമി, പി.എ.റസാഖ് മൗലവി, ടി.എൻ.ശിവശങ്കരൻ, അനിൽ, ഉണ്ണികൃഷ്ണൻ, സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.