inogration

ആലത്തൂർ: ആലത്തൂർ താലൂക്ക് ടീച്ചേഴ്സ് ആൻഡ്‌ എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്‌ഘാടനം മുൻ എം.എൽ.എ സി.കെ.രാജേന്ദ്രൻ നിർവഹിച്ചു. സംഘം പ്രസിഡന്റ് ആർ.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. കെ. ഡി. പ്രസേനൻ എം.എൽ.എ, മുൻ എം.എൽ.എ വി.ചെന്താമരാക്ഷൻ എന്നിവർ മുഖ്യാതിഥികളായി. സംഘം സെക്രട്ടറി സുദിന പിള്ള, കെ.എൻ.സുകുമാരൻ, പി.വേണുഗോപാലൻ, പി.ഹരിപ്രസാദ്, ആർ.രവിചന്ദ്രൻ, ഭവദാസൻ, കൃഷ്ണാനന്ദൻ, അഞ്ജലി മേനോൻ എന്നിവർ പങ്കെടുത്തു.