sndp

ചിറ്റൂർ: എസ്.എൻ.ഡി.പി നല്ലേപ്പിള്ളി ശാഖ നല്പത്തിമൂന്നാം വാർഷിക പൊതുയോഗം ശാഖ ചിറ്റൂർ യൂണിയൻ സെക്രട്ടറി കെ. ഫൽഗുണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പത്മനാഭന്റെ അദ്ധ്യക്ഷത വഹിച്ചു. 2022 -24 ലേക്കുളള പുതിയ ശാഖ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും യൂണിയൻ വാർഷിക പൊതയോഗ പ്രതിനിധികളുടെ തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ പ്രസിഡന്റ് എസി അപ്പു മാസ്റ്റർ ,എൻ.രാമചന്ദ്രൻ, എ.സദേവൻ, കെ.അജിത് കുമാർ, കെ.പി.ചന്ദ്രൻ, വി.സ്വാമിനാഥൻ, സി.പ്രഭാകരൻ, ടി. നാരായണൻ, വിപിൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.പത്മനാഭൻ (പ്രസിഡന്റ് ), കെ.പി.ചന്ദ്രൻ (സെകട്ടറി ) എന്നിവർ ഭാരവാഹികളായി.