 
അലനല്ലൂർ: സർവീസ് സഹകരണ ബാങ്ക് സ്പോൺസർ ചെയ്ത 26 ബിരുദ വിദ്യാർത്ഥികളുടെ പഠനചെലവിനാവശ്യമായ 4,90,000 രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് കെ.അബൂബക്കർ, സെക്രട്ടറി പി.ശ്രീനിവാസൻ എന്നിവർ ചേർന്ന് മണ്ണാർക്കാട് യൂണിവേഴ്സൽ കോളേജ് അധികൃതർക്ക് കൈമാറി. പരിപാടി സംഘം ഡയറക്ടർ കരുണാകരൻ ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടർ കെ.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി സെക്രട്ടറി മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. അനിയൻ നമ്പൂതിരി, അനിത, സുനിത, ജയകൃഷ്ണൻ, പി.മുസ്തഫ, അബ്ദുൾ സലീം, ടോമി തോമസ്, സുരേഷ് കുമാർ, രാധാകൃഷ്ണൻ, ബാബു എന്നിവർ പങ്കെടുത്തു.