
വടക്കഞ്ചേരി: മുടപ്പല്ലൂർ മണലിപ്പാടത്തിന് സമീപം നിറുത്തിയിട്ടിരുന്ന വയ്ക്കോൽ ലോറിക്ക് തീപിടിച്ചു. കൊയ്ത്ത് കഴിഞ്ഞ പാടത്ത് നിന്നും വയ്ക്കോൽ കയറ്റി നിറുത്തിയിട്ടിരുന്ന മിനി ലോറിക്കാണ് തീപിടിച്ചത്. തിങ്കളാഴ്ച പകൽ ഒരുമണിയോടെയാണ് സംഭവം. മിനിലോറിയും ലോറിയിൽ ഉണ്ടായിരുന്ന വയ്ക്കോലും പൂർണമായി കത്തിനശിച്ചു. ലോറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന 20,000 രൂപ, ഒരു മൊബൈൽഫോണും അഗ്നിക്കിരയായി. വടക്കഞ്ചേരിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. തൃശൂർ വയ്യനം സ്വദേശി ശിവന്റെ ഉടമസ്ഥതയിലുള്ളതാണ് മിനലോറി. വൈദ്യുത കമ്പി കൂട്ടിയിടിച്ച് തീ പൊരി വീണതാണ് അപകട കാരണം.