 
പട്ടാമ്പി: എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ എന്നിവയുമായി സഹകരിച്ച് 'രക്ഷകർത്താക്കൾ അറിയേണ്ടത് ' എന്ന വിഷയത്തിൽ വിമുക്തി സെമിനാർ സംഘടിപ്പിച്ചു.  വിളയൂരിൽ നടന്ന സെമിനാർ മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 
വിളയൂർ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഗിരിജ അദ്ധ്യക്ഷത വഹിച്ചു. പട്ടാമ്പി എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ കെ.വസന്തകുമാർ ബോധവത്കരണ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എസ്.സരിത, എ.കെ.ഉണ്ണികൃഷ്ണൻ, ടി.ഗോപാലകൃഷ്ണൻ, ചൈതന്യ സുധീർ എന്നിവർ പങ്കെടുത്തു.