
പുതുശ്ശേരി: 1971ലെ ഇന്ത്യ - പാക്കിസ്ഥാൻ യുദ്ധ വിജയത്തിന്റെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നാഷണൽ എക്സ് സർവീസ് മെൻ കോ - ഓർഡിനേഷൻ കമ്മിറ്റി പുതുശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'ആദരം 2022' സംഘടിപ്പിച്ചു. യുദ്ധത്തിൽ പങ്കെടുത്ത സൈനികരെയും രാജ്യത്തിന് അഭിമാനമായ കര, നാവിക, വ്യോമ സേനകളിലെ പൂർവ സൈനികരെയും ആദരിച്ചു. പുതുശ്ശേരി എൻ.എൻ.എസ് അന്നപൂർണേശ്വരി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എ.പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എൻ.പ്രസീത പുരസ്കാര വിതരണം നടത്തി.