 
ഷൊർണൂർ: റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സ്നേഹ ഭവനം പദ്ധതിയുടെ ഭാഗമായി നിർദ്ധന കുടുംബങ്ങൾക്ക് നിർമ്മിച്ച് നൽകുന്ന 13 വീടുകളിൽ ആദ്യവീടിന്റെ താക്കോൽ കൈമാറി. കവളപ്പാറയിൽ നടന്ന പരിപാടിയിൽ മന്ത്രി എം.വി.ഗോവിന്ദൻ ഷൊർണൂർ സ്വദേശിയായ മുകുന്ദനും കുടുംബത്തിനും വീടിന്റെ താക്കോൽ കൈമാറി. ഹരീന്ദ്രനാഥൻ അദ്ധ്യക്ഷത വഹിച്ചു. പി.മമ്മിക്കുട്ടി എം.എൽ.എ, നഗരസഭ ചെയർമാൻ എം.കെ.ജയപ്രകാശ്, ഗീത അബ്രഹാം, ജയശ്രീ മേനോൻ, പ്രതാപ് വർക്കി, ഡോ.പ്രശാന്ത് എം.നമ്പ്യാർ, അഷറഫ്, വാർഡ് അംഗം ശോഭന, എസ്.കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.