
പാലക്കാട്: കെ റെയിൽ വിഷയത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക സർവ്വേക്കല്ല് കളക്ടറേറ്റിൽ സ്ഥാപിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നിന്നും ജില്ലാ പ്രസിഡന്റ് ടി.എച്ച്.ഫിറോസ് ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് കളക്ടറേറ്റിനു മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനു ശേഷം പ്രവർത്തകർ സർവ്വേക്കല്ലുമായി കളക്ടറേറ്റിനകത്തേക്ക് ചാടി കടന്നു. പൊലീസുമായി നടന്ന ഉന്തും തള്ളിനും ഇടയിൽ സർവ്വേക്കല്ല് സ്ഥാപിച്ചു. തുടർന്ന് പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി.എച്ച്.ഫിറോസ് ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ.ഫാറൂഖ്, കെ.എം.ഫെബിൻ, അഡ്വ. ശില്പ, ജസീർ മുണ്ടറോട്ട്, എ.കെ.ഷാനിബ്, പ്രശോഭ്, സദാംഹുസൈൻ, സി.വിഷ്ണു, സി.നിഖിൽ, പ്രമോദ് തണ്ടാലോട്, പി.എസ്.വിബിൻ, പ്രദീപ് നെന്മാറ, പ്രദീഷ് മാധവൻ, എസ്.മുഹമ്മദ് ഇക്ബാൽ, എം.മുരുകേഷ്, പ്രശാന്ത്, ഷമീർ എന്നിവരെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്. സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ്, വിനോദ് ചെറാട്, വിനീത് കരിമ്പാറ, സുരഭി ഉണ്ണികൃഷ്ണൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.