
പാലക്കാട്: ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ മികവ് പ്രോത്സാഹിപ്പിക്കുന്നതിനായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ പറഞ്ഞു. പാലക്കാട് മേഴ്സി കോളജിൽ സംഘടിപ്പിച്ച ഇന്നസെൻസ് 2022 ബഡ്സ് ഫസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
നാല് സ്റ്റേജുകളിലായി 13 ഇനങ്ങളിൽ കുട്ടികൾ മാറ്റുരച്ചു. പാലക്കാട് നഗരസഭാ ചെയർപേഴ്സൺ പ്രിയ അജയൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോഓർഡിനേറ്റർ പി.സൈതലവി മേഴ്സി കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സി.ഗിസ്ല്ല ജോർജ്, നഗരസഭാംഗം മിനി ബാബു, നോർത്ത് സി.ഡി.എസ്.ചെയർ പേഴ്സൺ കെ.സുലോചന, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ഡാൻ വട്ടോളി എന്നിവർ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ.ചാമുണ്ണി മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.