 
ശ്രീകൃഷ്ണപുരം: പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു. മണ്ണമ്പറ്റ ചൊക്കത്ത് തേയാണ്ടത്ത് സി. ടി. ഉണ്ണികൃഷ്ണന്റെയും ശ്രീലതയുടെയും മകൻ ചന്ദനാണ് (18) കരിമ്പുഴ പുഴയിൽ മുങ്ങിമരിച്ചത്. സഹോദരനൊപ്പം പുഴയിൽ കുളിക്കാനെത്തിയതായിരുന്നു. കുസാറ്റിൽ ഡിപ്ലോമ ഒന്നാം വർഷ വിദ്യാർത്ഥിയാണ്. സഹോദരൻ: ഉജ്വൽ.