
മണ്ണാർക്കാട്: ശുദ്ധവും രുചികരവുമായ ഭക്ഷണം സാധാരണക്കാർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ
എം.സി.എച്ച് റസ്‌റ്റോറന്റ് പ്രവർത്തനമാരംഭിച്ചു. വട്ടമ്പലം മദർ കെയർ ആശുപത്രി കോമ്പൗണ്ടിലാണ് മുല്ലാസ് ഗ്രൂപ്പിന്റെ പുതിയ സംരഭമായ എം.സി.എച്ച് റസ്‌റ്റോറന്റ് തുടങ്ങിയിട്ടുള്ളത്. ഡോ. മുബാറക് മൊയ്ദീൻ ഉദ്ഘാടനം നിർവ്വഹിച്ചു. കിച്ചൺ ഉൾപ്പെടെയുള്ളവയിൽ ആധുനിക സാങ്കേതിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഒരേ സമയം നൂറിലധികം പേർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ ഇവിടെ സൗകര്യമുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന റസ്‌റ്റോറന്റിൽ കേരളീയ വിഭവങ്ങൾ കൂടാതെ സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ ഉൾപ്പെടെയുള്ളവയും മെനുവിലുണ്ട്. ഹോസ്പിറ്റലിലെത്തുന്നവർക്ക് പുറമേ മറ്റു പൊതുജനങ്ങൾക്കും പ്രയോജനപ്പെടണം എന്ന ഉദ്ദേശത്തോടു കൂടിയാണ് എം.സി.എച്ച് റസ്‌റ്റോറന്റ് പ്രവർത്തിക്കുന്നതെന്ന് എം.ഡി.ഷാജി മുല്ലപ്പള്ളി പറഞ്ഞു.
മുല്ലാസ് ഗ്രൂപ്പിന്റെ പുതിയ സംരഭമായ എം.സി.എച്ച് റസ്‌റ്റോറന്റ് ഡോ. മുബാറക് മൊയ്ദീൻ ഉദ്ഘാടനം ചെയുന്നു