
ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരത്തെ രണ്ട് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് അംഗം എ.പി.രത്നകുമാർ സൗജന്യമായി വിട്ടുനൽകിയ ആറ് സെന്റ് സ്ഥലത്ത് 44 ലക്ഷം രൂപ ചെലവഴിച്ചാണ് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സി.രാജിക അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ മൃണ്മയി ജോഷി, ജില്ലാ പഞ്ചായത്ത് അംഗം കെ.ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.രാധിക, എം.സി.വാസുദേവൻ, വി.പി.ജയപ്രകാശ് എന്നിവർ പങ്കെടുത്തു. എ.പി.രത്നകുമാറിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.