mikavulsavam

ചിറ്റൂർ: സാക്ഷരതാ പഠിതാക്കൾക്ക് തുടർപഠനത്തിനും തൊഴിൽ പരിശീലനത്തിനും അവസരം നൽകുമെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു. ജില്ലയിൽ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പഠ്ന ലിഖ്ന അഭിയാൻ സാക്ഷരതാ പരിപാടിയുടെ ഭാഗമായ മികവുത്സവം 2022 ജില്ലാതല പരിപാടി വിളയോടി നല്ല മാടൻ ചള്ള എസ്.എൻ.യു.പി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാർ അദ്ധ്യക്ഷയായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ചോദ്യേപേപ്പർ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.മുരുകദാസ് മുഖ്യാതിഥിയായി.