
പാലക്കാട്: ജില്ലാ ക്ഷീരകർഷക സംഗമത്തിന്റെ രണ്ടാംദിനമായ ഇന്ന് ചിറ്റൂർ ബ്ലോക്കിലെ കോഴിപ്പാറ ക്ഷീരസംഘത്തിൽ കന്നുകാലി പ്രദർശനവും ഡെയറി ക്വിസും നടക്കും. രാവിലെ ഒമ്പതിന് 'ഗവ്യഘോഷം' കന്നുകാലി പ്രദർശനം എരുത്തേമ്പതി പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രിയദർശിനി ഉദ്ഘാടനം ചെയ്യും. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.സുജാത അദ്ധ്യക്ഷത വഹിക്കും. തുടർന്ന് 11ന് ക്ഷീരസംഘത്തിൽ 'പാലറിവ് ' ഡെയറി ക്വിസ് നടക്കും. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.മഹേഷ് ഉദ്ഘാടനം ചെയ്യും.