
പാലക്കാട്: ജില്ലാ ക്ഷീരവികസന വകുപ്പിന്റെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പന്നിപെരുന്തല ക്ഷീരസഹകരണ സംഘത്തിലെ വി.ഹക്കീമാണ് മികച്ച ക്ഷീരകർഷകൻ. 150 കറവപശുക്കളിൽ നിന്നായി 13,5699 ലിറ്റർ പാൽ അളന്നാണ് ചിറ്റൂർ ബ്ലോക്കിൽ നിന്നുള്ള ഈ കർഷകൻ നേട്ടം സ്വന്തമാക്കിയത്. നന്ദിയോട് ക്ഷീരസംഘത്തിലെ വനിതാ ക്ഷീരകർഷകയും ഗൈനക്കോളജിസ്റ്റുമായ ഡോ. പ്രതിഭാറാണിയാണ് മികച്ച വനിത ക്ഷീരകർഷക. 55 പശുക്കളിൽ നിന്നും 87622 ലിറ്റർ പാലാണ് പ്രതിഭ വില്പന നടത്തുന്നത്. മുതലമട കിഴക്ക് ക്ഷീരസംഘത്തിലെ തന്നാസിയാണ് മികച്ച എസ്.സി ക്ഷീരകർഷകൻ.