
തൃത്താല: 2019 നവംബറിൽ കപ്പൂർ മാരായംകുന്ന് വെള്ളിച്ചാത്തംകുളങ്ങര ലുഖ്മാനെ വീട്ടിൽ പൂട്ടിയിട്ട് ആറുപവൻ സ്വർണാഭരണങ്ങൾ കവർന്ന പ്രതി പിടിയിൽ. മലപ്പുറം പാറക്കത്തൊടി കോട്ടംപാറ അബ്ദുൽഹമീദ് (38) നെയാണ് തൃത്താല പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറത്ത് മറ്റൊരു മോഷണ കേസിലെ അറസ്റ്റിനെ തുടർന്ന് ചോദ്യം ചെയ്യലിലാണ് ഇക്കാര്യം പ്രതി സമ്മതിച്ചത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ തൃത്താല എസ്.ഐ രവിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ശേഷം അറസ്റ്റ് രേഖപ്പെടുത്തി.