
മണ്ണാർക്കാട്: നാടകരംഗത്ത് 50വർഷം പിന്നിട്ട കെ.പി.എസ് പയ്യനെടത്തിന്റെ നാടകങ്ങളിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ലോക നാടകദിനത്തിൽ ഒത്തുചേർന്നു. അരങ്ങിലെ ഓർമ്മകൾ പങ്കുവച്ച് ഒരു പകൽ മുഴുവൻ നീണ്ട സംഗമത്തിൽ നൂറിലധികം പേർ പങ്കാളികളായി. സപ്തസ്വര മ്യൂസിക്കിന് വേണ്ടി വത്സകുമാർ കെ.പി.എസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. എ.കെ.അച്യുതൻ, വറോടൻ മുഹമ്മദലി, എം.വി.നീലാംബരൻ, റാഫി എന്നിവർ നേതൃത്വം നൽകി. കെ.പി.എസിന്റെ നാടകങ്ങളിൽ അഭിനയിച്ച പടുവിൽ മുഹമ്മദലി, എ.ടി.മോഹനൻ, സജി.എം.എ, മത്തായി മാച്ചാംതോട് എന്നിവർ സംബന്ധിച്ചു.