 
കോങ്ങാട്: ചല്ലിക്കൽ കവളെങ്ങിൽ പാലപൊറ്റ പറമ്പിൽ അശ്വതി രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്കാരം. തിരുവനന്തപുരം സെനറ്റ് ഹാളിൽ നടന്ന പരിപാടിയിൽ മന്ത്രി ആർ.ബിന്ദു പുരസ്കാരം സമ്മാനിച്ചു. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പ്രതിഭാ പുരസ്കാരം.
ചല്ലിക്കൽ കവളെങ്ങിൽ ഐ.എൻ.ടി.യു.സി തൊഴിലാളിയായ കാശി (രാധാകൃഷ്ണൻ)യുടെയും കനകലതയുടെയും മകളാണ് അശ്വതി. കാലിക്കറ്റ് യൂണിവേഴ്സിറ്റി നിന്നും ബി.കോം ബിരുദം നേടിയ അശ്വതി ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബിരുദാനന്തര ബിരുദവിദ്യാർത്ഥിനിയാണ്.