
ശ്രീകൃഷ്ണപുരം: ബി.ജെ.പി എളമ്പുലാശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ റെയിലും സ്ത്രീ സംരക്ഷണത്തിലും കേരള സർക്കാർ നിലപാടിനെതിരെ പദയാത്ര സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് ജയൻ മലയിൽ നയിച്ച പദയാത്ര എളമ്പുലാശ്ശേരിയിൽ നിന്ന് ആരംഭിച്ച് പൊമ്പ്ര സ്കൂൾ ജംഗ്ഷനിൽ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് കെ.നിഷാദ് പതാക ജയൻ മലയിലിന് കൈമാറി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് ഉദ്ഘാടനം ചെയ്തു. മവിജയൻ മലയിൽ, എൻ.സച്ചിദാനന്ദൻ, സി.വിജിത, പി.സുധീഷ് കുമാർ എന്നിവർ സംസാരിച്ചു.