
ശ്രീകൃഷ്ണപുരം: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈശ്വരമംഗലം മഹാഗണപതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനാഘോഷത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് കുടിവെള്ള സൗകര്യം ഒരുക്കി ലയൺസ് ക്ലബ്. 
ഉദ്ഘാടനം പഞ്ചായത്ത് അംഗം പ്രദീപ് നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ഭാസ്കർ പെരുമ്പിലാവിൽ അദ്ധ്യക്ഷത വഹിച്ചു. 
പഞ്ചായത്ത് അംഗം എം.കെ.ദ്വാരകനാഥൻ, ക്ലബ് റീജിയണൽ ചെയർമാൻ എ.കെ.ഹരിദാസ്, ക്ഷേത്രം ട്രസ്റ്റീ ബോർഡ് ചെയർമാൻ എം. ഭാസ്കരൻ നമ്പൂതിരി പങ്കെടുത്തു.