book

മണ്ണാർക്കാട്: റിട്ട. കെ.എസ്.ഇ.ബി എക്സിക്യുട്ടീവ് എൻജിനീയർ ഡോ: രാജൻ പുല്ലങ്ങാട്ട് രചിച്ച 'പവർ ഇൻഡസ്ട്രീ ഇൻ കൊവിഡ് എറ' എന്ന പുസ്തകത്തിന്റെ പ്രകാശനം കെ.ടി.ഡി.സി ചെയർമാൻ പി.കെ.ശശി നിർവഹിച്ചു. ഡോ. കെ.എ.കമ്മാപ്പയ്ക്ക് ആദ്യപതിപ്പ് നൽകിയാണ് പ്രകാശനം ചെയ്തത്. ഡോ. രാജൻ പുല്ലങ്ങാട്ട് പുസ്തകം പരിചയപ്പെടുത്തി. റൂറൽ ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമൻ, നഗരസഭ കൗൺസിലർ ടി.ആർ.സെബാസ്റ്റ്യൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.എൻ.മോഹനൻ, അച്യുതനുണ്ണി എന്നിവർ സംസാരിച്ചു.