puls
പൾസ് പോളിയോ തുള്ളിമരുന്നിന്റെ താലൂക്ക്തല വിതരണോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അടൂർ ജനറൽ ആശുപത്രിയിൽ നിർവ്വഹിക്കുന്നു.

അടൂർ: അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ താലൂക്ക്തല ക്യാമ്പ് അടൂർ ഗവൺമെന്റ് ആശുപത്രിയിൽ ഡെപ്യൂട്ടി സ്പീക്കർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ഡി.അദ്ധ്യക്ഷതവഹിച്ചു.ആരോഗ്യ - സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റോണി പാണംതുണ്ടിൽ, ആശുപത്രി സൂപ്രണ്ട് ഡോ.സുഭഗൻ, ഡോ.പ്രശാന്ത്, ഹെൽത്ത് ഇൻസ്പെക്ടർ നിഷ, പി.ആർ.ഒ ഷൈനി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് കുട്ടികൾക്കുള്ള പോളിയോ തുള്ളി മരുന്നിന്റെ വിതരണം നടന്നു. ഒഴിവാക്കാനാകാത്ത സാഹചര്യം കൊണ്ട് ബൂത്തുകളിൽ എത്തിച്ചേരാൻ കഴിയാത്ത കുട്ടികൾക്ക് ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നൽകുമെന്നും ചിറ്റയം കൂട്ടിച്ചേർത്തു. ഇതിനായി മണ്ഡലത്തിലുടനീളം വലിയ രീതിയിലുള്ള കാമ്പയിനുകളും, വാക്സിനേഷനുള്ള സൗകര്യങ്ങളുമാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും ചിറ്റയം അറിയിച്ചു.