അടൂർ : കുന്നിട വേടമല നിവാസികൾ സംരക്ഷിച്ചുവന്ന രോഗിയും അവശനുമായ അംബുജാക്ഷൻ പിള്ളയ്ക്ക് മിത്രപുരം കസ്തൂർബാ ഗാന്ധിഭവനിൽ അഭയം. മക്കൾ ഉപേക്ഷിച്ച അംബുജാക്ഷൻ പിള്ളയുടെ ഭാര്യ കൂടി മരിച്ചതോടെ ജീവിത്തിൽ തീർത്തും ഒറ്റപ്പെട്ടു. ആരോഗ്യം ക്ഷയിച്ചതോടെ ഉപജീവനത്തിനായി ജോലിചെയ്ത് ജീവിക്കാനും കഴിയാത്ത അസ്ഥയായി. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തതിനാൽ കോളനിനിവാസികളിൽ ഒരാളുടെ ചെറിയ മാടക്കടയിലാണ് അന്തിയുറങ്ങിയിരുന്നത്. ഇയാളുടെ ദുരിതപൂർണമായ അവസ്ഥ മനസിലാക്കിയ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള ഗാന്ധിഭവൻ സെക്രട്ടറിയും ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവുമായ ഡോ.പുനലൂർ സോമരാജനെ സമീപിക്കുകയും അദ്ദേഹം ഇടപെട്ടതിനെ തുടർന്ന് ഗാന്ധിഭവന്റെ തന്നെ ശാഖയായ അടൂർ മിത്രപുരം കസ്തുർബാ ഗാന്ധിഭവന്റെ വികസനകമ്മിറ്റി ചെയർമാൻ പഴകുളം ശിവദാസൻ,സെക്രട്ടറി കുടശനാട് മുരളി, ടി.പി അനിരുദ്ധൻ, മാനേജർ ജയകുമാർ എന്നിവ കോളനിയിലെത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ ഏറ്റടുക്കുകയായിരുന്നു.