അടൂർ: ജനറൽ ആശുപത്രിയിലെ ട്രോമാ കെയർ യൂണിറ്റിന്റെ ഉദ്ഘാടനം നടത്തി ഒരു വർഷം പിന്നിട്ടിട്ടും പ്രവർത്തന സജ്ജമാക്കാത്ത നടപടിയിൽ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. എം.സി റോഡരികിലെ ഏറ്റവും പ്രധാനപ്പെട്ട സർക്കാർ ആശുപത്രിയാണിത്. അപകടങ്ങളിൽപ്പെട്ടവരെ ആദ്യം എത്തിക്കുന്നത് അടൂർ ജനറൽ ആശുപത്രിയിലാണ്. ട്രോമാ കെയർ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഉണ്ടായിട്ടും ഇത് പ്രവർത്തന സജ്ജമാക്കാത്തതിനാൽ നിരവധി ജീവനുകളാണ് യഥാസമയം ചികിത്സ ലഭിക്കാതെ മറ്റ് ആശുപത്രികളിലേക്കുള്ള യാത്രാമദ്ധ്യേ പൊലിയുന്നത്. ചെറിയ പരിക്കുകൾ ഉള്ളവരെ പോലും മെഡിക്കൽ കോളേജുകളിലേക്കു റെഫർ ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഉദ്ഘാടനത്തിന് കാണിച്ച ആവേശം ട്രോമാ കെയർ പ്രവർത്തന സജ്ജമാകുന്നതിൽ കാണിക്കുന്നില്ലെന്നും ബ്ലോക്ക്‌ കമ്മിറ്റി കുറ്റപ്പെടുത്തി. യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ പ്രസിഡന്റ്‌ മണ്ണടി പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. തോപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ ഏഴംകുളം അജു, എസ്.ബിനു,അഡ്വ. ബിജു വർഗീസ്.ബിജിലി ജോസഫ്,ആനന്ദപ്പള്ളി സുരേന്ദ്രൻ,കുഞ്ഞൂഞ്ഞമ്മ ജോസഫ്, ആബിദ് ഷഹീം,എം.ആർ. ജയപ്രസാദ്, എം.ആർ.രാജൻ,പികെ.മുരളി സുധാ നായർ, ഗീതാ ചന്ദ്രൻ,ഷെല്ലി ബേബി, ആർ.അശോകൻ, ശിവപ്രസാദ്, മാറിയാമ്മ തരകൻ, അഡ്വ.അപ്പു,ശിവപ്രസാദ് പള്ളിക്കൽ, ഫെന്നി നൈനാൻ, നാസർ,കെ.എം.ജോയി, ഷിബു ബേബി സന്തോഷ്‌ കൊച്ചുപനങ്കാവിൽ, സി.ടി.കോശി, ജോസ് കുഴിവിള, എൻ.കെ. കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.