ചെങ്ങന്നൂർ: അന്തരിച്ച സാംബവ മഹാസഭ ചെങ്ങന്നൂർ താലൂക്ക് യൂണിയൻ വൈ.പ്രസിഡന്റ് വി.ജി ഗോപിയുടെ അനുസ്മരണം നടത്തി. സംസ്ഥാന വൈ.പ്രസിഡന്റ് സി.ഡി കുഞ്ഞച്ചൻ ഉദ്ഘാടനം ചെയ്തു. ഉദയൻ കരിപ്പാലിൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി കെ.സി.ആർ തമ്പി അനുസ്മരണ പ്രഭാഷണം നടത്തി, യൂണിയൻ സെക്രട്ടറി രമണിക സന്തോഷ്, രാമകൃഷ്ണൻ, പുനലൂർ രവീന്ദ്രൻ, കെ രാജൻ, അനീഷ് കാരയ്ക്കാട്, ബൈജു സോമൻ, സദാശിവൻ, വനിതാസമാജം പ്രസിഡന്റ് നസീറ സുരേഷ്, നിഷ പ്രശാന്ത്, ഹരിത പ്രദീപ് എന്നിവർ പ്രസംഗിച്ചു.