pulse-polio
ആറന്മുള പഞ്ചായത്തിൽ ആരംഭിച്ച പൾസ് പോളിയോ തുളളിമരുന്ന് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി.ടോജി ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ആറന്മുള പഞ്ചായത്തിൽ പൾസ് പോളിയോ ഇമ്യൂണൈസേഷൻ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി.ടോജി ഉദ്ഘാടനംചെയ്തു . ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ദീപാനായർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ലീനാ കമൽ, വാർഡ് അംഗങ്ങളായ ശരൺ പി. ശശിധരൻ , ഹെൽത്ത് ഇൻസ്പെക്ടർ അനിൽ കുമാർ, ഉഷാകുമാരി, മറിയാമ്മ, സിന്റി, കനീഷ്, ആശാപ്രവർത്തകർ എന്നിവർ പങ്കെടുത്തു.