റാന്നി : സൗര പുരപ്പുറ സോളാർ പദ്ധതി പ്രകാരം വടശേരിക്കര, പെരുനാട് , കക്കാട് ഓഫീസുകളുടെ പരിധിയിൽ വരുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടുകൂടി സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ സ്പോട്ട് രജിസ്ട്രേഷൻ ബുധനാഴ്ച രാവിലെ 10 മുതൽ 4 വരെ പെരുനാട് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കെ.എസ്.ഇ.ബി പെരുനാട് സെക്ഷൻ ഓഫീസിൽ ഉണ്ടായിരിക്കുന്നതാണ്. ഇൗ സേവനം എല്ലാ ഗാർഹിക ഉപഭോക്താക്കളും പ്രയോജനപ്പെടുത്തുക. 2-3 kw വരെ 40% സബ്സിഡിയും,3-10kw വരെ 20% സബ്സിഡിയും ലഭിക്കും. രജിസ്ട്രേഷന് വരുന്നവർ കൺസ്യൂമർ നമ്പരും, രജിസ്‌റ്റേർഡ് നമ്പരിലുള്ള മൊബൈലും കൊണ്ടുവരേണ്ടതാണ്.