കോന്നി: മൂവാറ്റുപുഴ - പുനലൂർ റോഡ് വികസനവുമായി ബന്ധപ്പെട്ട് തകരാറിലായ പൈപ്പ് ലൈനുകളുടെ തകരാറുകൾ പരിഹരിച്ചു കുടിവെള്ള വിതരണം സുഗമമാക്കാൻ ജലവിഭവവകുപ്പിനു നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം ) നിയജകമണ്ഡലം കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. നിയോജകമണ്ഡലം പ്രസിഡന്റ് ഏബ്രഹാം വാഴയിൽ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജീസ് കൊട്ടാരം അദ്ധ്യക്ഷത വഹിച്ചു. റഷീദ് മുളന്തറ, ജോർജ്ജ് മോഡി, ജേക്കബ് ആന്റണി, സാം തെക്കിനെത്ത്,ഷിബു കോയിക്കലേത്ത്, ബിജുകുമാർ എം.സി, ബിജുമോൻ കെ,ഹരീഷ് മല്ലേലിൽ,അംബുജാക്ഷൻ നായർ,വിജയൻ കുട്ടിമുരുപ്പേൽ,ബിജീഷ്. എസ്.കുമാർ,ബീന റയ്ച്ചൽ,എന്നിവർ പ്രസംഗിച്ചു.